Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ലാണ് എട്ടാം പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചത്.എന്നാൽ ആവശ്യം ആദ്യം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും തള്ളുകയായിരുന്നു.

കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും അത് തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുമുള്ള സംസ്ഥാന സർക്കാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു .നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മേടവിഷു ദർശന ക്രമീകരണം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മേടവിഷുവിനോട് അനുബന്ധിച്ച് ദർശന ക്രമീകരണം 14 ന് പുലർച്ച 3 മുതൽ 4.30 വരെ വിഷുക്കണി ദർശനം.  5.30 ന് അഭിഷേകം, ദീപാരാധന. 8.30 മുതൽ 11.15...

തദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 66.78 ശതമാനം പോളിംഗ്

പത്തനംതിട്ട: തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍  66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടർമാർ...
- Advertisment -

Most Popular

- Advertisement -