Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട മാലിന്യമുക്തം...

പത്തനംതിട്ട മാലിന്യമുക്തം : മന്ത്രി വീണാ ജോര്‍ജ് ജില്ലാതല ശുചിത്വ പ്രഖ്യാപനം നടത്തി

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയെ ശുചിത്വജില്ലയായി അടൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു . മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു .

മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഇലന്തൂര്‍ (ജില്ലയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് ) പത്തനംതിട്ട (നഗരസഭ ), റാന്നി (ഗ്രാമപഞ്ചായത്ത്)
എന്നിവയ്ക്കുളള പുരസ്‌കാരം വിതരണം ചെയ്തു. ക്ലീന്‍ കേരളയുടെ അജൈവ മാലിന്യം ശേഖരിക്കുന്ന വാഹനയാത്ര മന്ത്രി ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ ജെ ഇന്ദിരാദേവി, എം പി മണിയമ്മ, ബി എസ് അനീഷ് മോന്‍, ജെസി സൂസന്‍, അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി മുഹമ്മദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി, മാലിന്യമുക്ത നവകേരളം, ഹരിത കേരള മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായ ആര്‍ അജിത് കുമാര്‍, ജി അനില്‍ കുമാര്‍, എസ് ആദില എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർത്ഥിയുടെ കൊലപാതകം : കാരണം പ്രണയപ്പക : പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ

കൊല്ലം : കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിനു മുന്നിൽചാടി ആത്‍മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പ്രണയപ്പക. കൊല്ലപ്പെട്ട ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജും പ്രണയത്തിലായിരുന്നു....

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത : 4 ജില്ലകളിൽ ഓറഞ്ച് അലെർട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത .കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ആലപ്പുഴയിലും എറണാകുളം മുതൽ മലപ്പുറം...
- Advertisment -

Most Popular

- Advertisement -