Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaനിറപുത്തരിക്കു ആറന്മുളയിൽ...

നിറപുത്തരിക്കു ആറന്മുളയിൽ വിത്ത് വിതച്ചു

ആറന്മുള : ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കും ആറന്മുള  പാർഥസാരഥിസാരഥി ക്ഷേത്രത്തിലേക്കും നിറപുത്തരിക്കു ആറന്മുളമണ്ണിൽ കൃഷി ചെയ്ത് നെൽകതിർ സമർപ്പിക്കുന്നതിനായി ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ വിത്ത് വിതച്ചു.

2023 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രേഖാമൂലം അനുവാദം നൽകിയതിന് തുടർന്നാണ് വികസന സമിതി നിറപുത്തരിക്കു നെൽകൃഷി ചെയ്യ്തു തുടങ്ങിയത്. പാരമ്പര്യ ശിൽപി ശെൽവരാജ് നിർമിച്ച, അന്യം നിന്നു പോയതും പാരമ്പര്യ തനിമയുള്ളതുമായ ആറന്മുള നിലവിളക്കു കൊളുത്തികൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. വളരെ പ്രത്യേകതയുള്ള ആറന്മുള നിലവിളക്കു ആദ്യമായിട്ടാണ് ഒരു പൊതു ചടങ്ങിന് ഉപയോഗിക്കുന്നത്.

ആറന്മുള തറയിൽമുക്ക് ജംഗ്ഷന് സമീപം നടന്ന ഈ വർഷത്തെ വിത്ത് വിതക്കൽ ചടങ്ങിൽ പള്ളിയോട സേവാ സംഘം പ്രസിഡന്റ്‌ കെ. വി. സാംബദേവൻ വിത്ത് വിത ഉൽഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് എബ്രഹാം  അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടപ്പാളിൽ ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും കൊറിയർ പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .സംഭവത്തില്‍ പത്തു പേർക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശിയായ പിക്ക്...

കുറ്റൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്ക്

തിരുവല്ല : എം സി റോഡിൽ  കുറ്റൂർ ഗവ ഹയർ സെക്കൻ്റി  സ്ക്കൂളിനു  സമീപം  കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്ക്. ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവല്ല ഭാഗത്തേക്ക് പോയ ഇരുവാഹനങ്ങളും ...
- Advertisment -

Most Popular

- Advertisement -