Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിന്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളാനുള്ള സർക്കാരിന്റെ വ്യഗ്രത കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി ദേശീയ സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. പത്തനംതിട്ട മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിച്ച കുമ്മനം രാജശേഖരൻ ഈ കേസിൽ സി ബി ഐ അന്വേഷണം അനിവാര്യമാണെന്നും ഈ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരേണ്ടതുണ്ടെന്നും പറഞ്ഞു.

ഇത് വളരെ സംഘടിതമായി നടത്തിയ കൊലപാതകം തന്നെയാണെന്നും സത്യം എന്ത് എന്ന് പുറം ലോകം അറിയണമെന്നും ഇനി മറ്റൊരു ഉദ്യോഗസ്ഥനും ഈ ഗതി വരാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതക ഗൂഢാലോചനയിൽ പ്രത്യക്ഷമായി പങ്കുണ്ട് എന്ന് പറയുന്ന പ്രശാന്ത്, ഡ്രൈവർ, മരണം ആദ്യം കണ്ടയാൾ എന്നിവരെ ചോദ്യം ചെയ്യാത്തതും ദുരൂഹത വർധിപ്പിക്കുന്നു എന്നും ഈ കേസിൽ മാർക്സിസ്റ് പാർട്ടിയിലെ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സിബിഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യത്തിന് ഒപ്പം നിൽക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ്, ജില്ലാ നേതാക്കളായ പി ആർ ഷാജി, ഗോപാലകൃഷ്ണൻ കർത്താ, നിതിൻ എസ് ശിവ, ചിറ്റാർ മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത് മലയാലപ്പുഴ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധിജിയുടെ  രക്തസാക്ഷിത്വദിനം: സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കളക്ടറേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാന്മാർ സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് അനവധി...

മകരവിളക്ക് : കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍

പത്തനംതിട്ട : മകരവിളക്ക്കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കി വിലയിരുത്തലും നടത്തിയശേഷമാണ് തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്. ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍,...
- Advertisment -

Most Popular

- Advertisement -