Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsNationalപഹൽഗാം ആക്രമണം...

പഹൽഗാം ആക്രമണം : രണ്ട് കശ്മീരി ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ശ്രീനഗർ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട്  ഭീകരരുടെ വീടുകള്‍ തകര്‍ത്തു .ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.. ഇവരുടെ വീടുകളിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സുരക്ഷാ സേന അറിയിച്ചു.

ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെ ത്രാലിലും അനന്ത്നാഗിലെ ബിജ്‌ബെഹരയിലുമുള്ള രണ്ട് വീടുകളാണ് തകര്‍ത്തത് .പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. ഭീകരരെക്കുറിച്ചു വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പ്രഖ്യാപിച്ച് കശ്മീർ പൊലീസ് പോസ്റ്റർ പുറത്തിറക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് റേഷൻ കടകളൊന്നും പൂട്ടില്ല : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ വ്യാപാരികൾ നേരിടുന്ന...

ഭർതൃ വീട്ടിൽ നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി; മരുമകൾ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ

കണ്ണൂർ : ഇരിക്കൂർ കല്യാട് വീട്ടിൽ നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി. പിന്നീട് വീട്ടിലെ മരുമകളെ കർണാടകയിലെ സാലിഗ്രാമിലെ ഒരു ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കല്യാട് സ്വദേശി എ. പി...
- Advertisment -

Most Popular

- Advertisement -