Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKollamസ്ത്രീധനത്തിന്റെ പേരിൽ...

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലം : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ .പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത് .പ്രതികൾ രണ്ടുപേരും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം.

2019 മാർച്ച്‌ 21-നാണ് തുഷാര (28) മരിക്കുന്നത് .മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നുവെന്നും ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു .പറഞ്ഞുറപ്പിച്ച സ്ത്രീധനം മുഴുവൻ നൽകാൻ വൈകിയെന്ന് പറഞ്ഞ് ഭർതൃ വീട്ടുകാർ തുഷാരയെ പട്ടിണിക്കിട്ട് കൊന്നതാണെന്ന് പിന്നീട് തെളിഞ്ഞു. വീട്ടുകാരെ കാണുന്നതിൽ നിന്ന് ഭർതൃ വീട്ടുകാർ തുഷാരയെ വിലക്കിയിരുന്നു 

രണ്ട് പെണ്‍കുട്ടികളാണ് തുഷാരയ്ക്ക് ഉണ്ടായിരുന്നത് .കുഞ്ഞുങ്ങളെ താലോലിക്കാന്‍പോലും പ്രതികള്‍ തുഷാരയെ അനുവദിച്ചിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതി ചന്തുലാലിന്റെ അച്ഛന്‍ ലാലിയെ (67) ആറുമാസംമുന്‍പ് ഇത്തിക്കരയാറിന്റെ കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം

തിരുവല്ല: വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം നൽകി.  വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 2 ന്  സെക്രട്ടറിയേറ്റ് ധർണക്ക് മുന്നോടിയായി നടത്തുന്ന വി. എസ്. എസ് സംസ്ഥാന നേതാക്കൾ ...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 42 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകളും റെസ്റ്റോറന്റുകളും...
- Advertisment -

Most Popular

- Advertisement -