Sunday, June 28, 2026
No menu items!

subscribe-youtube-channel

HomeNewsഅശ്ലീലസന്ദേശങ്ങൾ അയക്കുകയും...

അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതി പിടിയിൽ

പത്തനംതിട്ട :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള തെക്കേമല,പുന്നക്കാടു ചിറയിൽ, കുന്നേൽ ഹൌസിൽ കണ്ണനെന്ന അബു കണ്ണൻ( 31) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം എസ് ഐ വി വിഷ്ണുവാണ്‌ കേസെടുത്തത്.

തുടർന്ന് വനിതാ എസ് ഐ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞവർഷം നവംബർ 12 നാണ് സംഭവം. കുട്ടിയുടെ ഫോണിലേക്ക് ഫേസ്ബുക് മെസ്സഞ്ചർ വഴി  അശ്ലീല സന്ദേശങ്ങൾ അയച്ചു ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും, കുട്ടി വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തു എന്നതാണ് പരാതി.

എസ് ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ  പ്രതിയെ വീടിനടുത്തുനിന്നും  കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെ സി ഐ സ്ഥാനാരോഹണം 15-ന്

തിരുവല്ല: ജൂനിയർ ചേംബർ ഇൻറർനാഷ്‌ണൽ തിരുവല്ല ചാപ്റ്ററിൻ്റെ 2026 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 15-ന് (ശനിയാഴ്ച്ച) ഹോട്ടൽ അർക്കാഡിയ അവന്യൂവിൽ നടക്കും. വൈകിട്ട് 6.30-നാണ് പരിപാടി. 2025 വർഷത്തെ പ്രസിഡന്റായ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി ഈ മാസം 28ന്

പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും.പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത് .രാഹുലിന്റെ റിമാൻഡ്...
- Advertisment -

Most Popular

- Advertisement -