Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNew Delhi9 വിമാനത്താവളങ്ങളിൽ...

9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി.

ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്.

അതേസമയം ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂൾ അല്ലെങ്കിൽ ടിക്കറ്റ് പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ നിരത്ത് ഭാഗത്തിന്റെ പരിധിയില്‍ സിസിഎന്‍ബി റോഡിന്റെ മുപ്പാലത്തിന്റെ വടക്കേക്കരയിലുള്ള അപ്രോച്ച് മുതല്‍ റെയില്‍വേ ട്രാക്ക് വരെയുള്ള റോഡിന്റെ പുനരുദ്ധരാണ പ്രവൃത്തികള്‍ ജനുവരി ആറു മുതല്‍ തുടങ്ങുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട് - കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (ഏലകുളങ്ങര ഗേറ്റ്) ഉം ലെവല്‍ ക്രോസ് നമ്പര്‍ 143 (ഇടശ്ശേരി ഗേറ്റ്) ഉം ഏപ്രില്‍ 23 ന്...
- Advertisment -

Most Popular

- Advertisement -