Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalഓപ്പറേഷൻ സിന്ദൂറിൽ...

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രം: വിശദീകരിച്ച് സേന

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങളിലായി 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. പാക്കിസ്ഥാനിൽ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടു. .പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാർ സ്റ്റേഷനുകളും തകർത്തു.ബാവൽ പൂർ ട്രെയിനിങ് ക്യാമ്പ് ഇരു നില കെട്ടിടം പൂർണമായി തകർന്നു.

പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നൽകി. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും വ്യോമസേന പുറത്തുവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രശസ്ത നടൻ എം.സി.കട്ടപ്പന അന്തരിച്ചു

ഇടുക്കി: പ്രശസ്ത നാടക നടൻ എംസി കട്ടപ്പന എന്നറിയപ്പെടുന്ന എംസി ചാക്കോ അന്തരിച്ചു. 75 വയസായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 40 വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നു...

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

തിരുവല്ല: തിരുവല്ലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ  പാലിയേക്കര - കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ  നഗര സഭ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചു. ഈ...
- Advertisment -

Most Popular

- Advertisement -