Sunday, May 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാകിസ്ഥാന്‍റെ ചൈനീസ്...

പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല : കറാച്ചിയിലും ആക്രമണം നടത്തി

ന്യൂഡൽഹി : പാക്കിസ്ഥാനിലെ കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത.ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് സേനകൾ ഇക്കാര്യം വ്യക്തമാക്കിയത് .

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധ മിസൈൽ ഉൾപ്പെടെ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത് .പാകിസ്താന്റെ ആക്രമണങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചു. ഇന്ത്യ തകർത്ത ഡ്രോണുകൾ ചൈന, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവയായിരുന്നുവെന്നും സേന അറിയിച്ചു.

ഇന്ത്യയെ ആക്രമിക്കാൻ ചൈനീസ് നിർമിത പിഎൽ 15 മിസൈൽ ഉപയോഗിച്ചതിന്‍റെ തെളിവുകള്‍ കൈവശമുണ്ട്. ക്വാഡ് കോപ്റ്ററുകൾ അടക്കമുള്ളവയും വ്യോമസേനയ്കക്ക് ആക്രമിച്ച് തകർക്കാനായി. ഡ്രോൺ, മിസൈൽ, ഷെല്ല് എന്നിവ ഉപയോ​ഗിച്ച് പാക് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. പാക്കിസ്ഥാനിലെ നൂർഖാൻ, റഹിംയാർഖാൻ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു.  പാക്കിസ്ഥാന്‍ ഉപയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങളും സേന പുറത്തുവിട്ടു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭീകര പ്രവർത്തനങ്ങളുടെ സ്വഭാവം മാറുകയാണ്. സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നു.സർക്കാരിന്റെയും മന്ത്രാലയത്തിന്റെയും പൂർണ പിന്തുണ സൈന്യത്തിനുണ്ടായിരുന്നു. ഓപ്പറേഷൻ സിന്ദൂരന്‍റെ വിജയത്തിൽ മൂന്ന് സേനകളുടെയും യോജിച്ച പങ്കാളിത്തമുണ്ട്.

ഭീകരർക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടം.എന്നാൽ ഭീകരവാദികൾക്കു വേണ്ടി പാക് സൈന്യം ഇടപെടാൻ തീരുമാനിച്ചത് ഏറെ അപലപനീയമാണെന്നും എയർ മാർഷൽ എ കെ ഭാരതി , ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവർ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാർത്ഥിന്റെ മരണം : സർക്കാരിന് വീഴ്‌ച്ച സംഭവിച്ചിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി.അന്വേഷണം വൈകിപ്പിക്കുന്ന ഒരു കാര്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല .നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. സിബിഐയ്‌ക്ക്...

ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല തിരുമൂലപുരം കദളിമംഗലം  അമ്പലത്തിനു സമീപം പ്ലാവേലിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന പി ആർ അർജു(27)നെയാണ് തിരുവല്ല...
- Advertisment -

Most Popular

- Advertisement -