Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെൻഷൻ...

ക്ഷേമ പെൻഷൻ വിതരണം : 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ട ഇൻസെന്റീവ് അനുവദിക്കണമെന്ന ശിപാർശ ലഭിച്ച മുറയ്ക്ക് തുക അനുവദിക്കുകയായിരുന്നു. 22.76 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘങ്ങൾ വഴി നേരിട്ട് ക്ഷേമ പെൻഷൻ എത്തിക്കുന്നത്. ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇൻസെന്റീവ് അനുവദിക്കുന്നു. സംഘങ്ങൾ ഏർപ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതിൽ നിന്നാണ് വിതരണം ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെബി മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെയെ‌ നിയമിച്ചു

ന്യൂഡൽഹി : ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ ചെയർമാനായി തുഹിൻ കാന്ത പാണ്ഡെയെ‌ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്....

തദ്ദേശ തിരഞ്ഞെടുപ്പ് : അവധികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി.ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -