Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന കേരളം...

വിജ്ഞാന കേരളം രണ്ടാം ഘട്ടം : മൈക്രോ തൊഴില്‍മേള   27ന്  ചേര്‍ത്തലയിൽ

ആലപ്പുഴ: വിജ്ഞാന കേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മേയ്  27 ന് ചേര്‍ത്തല ഗവ:ബോയ്‌സ് സ്‌കൂളില്‍ ആദ്യഘട്ട മൈക്രോ തൊഴില്‍ മേള സംഘടിപ്പിക്കും.

തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുമായി ബന്ധപ്പെട്ട ആലോചനായോഗം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.  പട്ടണക്കാട് ബ്ലോക്ക് ഹാളില്‍  ചേര്‍ന്ന യോഗത്തിൽ  വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സി കെ ഷിബു പദ്ധതി വിശദികരണം നടത്തി.

വിജ്ഞാന കേരളവുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആലോചനായോഗവും മുന്‍പ് നടത്തിയ തൊഴില്‍ മേളയില്‍ ബ്ലോക്കുകളില്‍ നിന്ന് പങ്കെടുത്തു തൊഴില്‍ ലഭിച്ചവരുടെ വിവരങ്ങളും യോഗത്തില്‍ വിശദീകരിച്ചു.

വരും മാസങ്ങളിലും ഇത്തരത്തില്‍ തൊഴില്‍മേളകള്‍ യോഗ്യതകള്‍ക്ക് അനുസരിച്ചു സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്അധ്യക്ഷയായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു

ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കിയൊക്സിയ ഡിജിറ്റൽ ഫോട്ടോഗ്രഫി ശില്പശാല സംഘടിപ്പിച്ചു. മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സ് ആണ് ഫോട്ടോഗ്രാഫി സംഘടിപ്പിച്ചത്. പ്രശസ്ത വൈൽഡ് ലൈഫ് നേച്ചർ...

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ “അമൃത് സംവാദ്” സംഘടിപ്പിച്ചു

തിരുവല്ല:  തിരുവനന്തപുരം ഡിവിഷന്റെ ആഭിമുഖ്യത്തിൽ  തിരുവല്ല റെയിൽവേ സ്റ്റേഷനിൽ “അമൃത് സംവാദ്” പരിപാടി സംഘടിപ്പിച്ചു. റെയിൽവേ അധികൃതരും യാത്രക്കാരും തമ്മിൽ നേരിട്ട് സംവദിക്കുകയും, റെയിൽവേയുടെ നവീനവും മെച്ചപ്പെട്ടതുമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, യാത്രക്കാരുടെ...
- Advertisment -

Most Popular

- Advertisement -