Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeEducationഹയർസെക്കണ്ടറി (വൊക്കേഷണൽ)...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം : അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലായി 43 എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളാണ് ഈ വർഷം നടത്തപ്പെടുന്നത്. പ്രസ്തുത കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ദേശീയ അംഗീകാരമുള്ള എൻ.എസ്.ക്യൂ.എഫ് സർട്ടിഫിക്കറ്റും ലഭിക്കും.

എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 20 വരെ http://admission.vhseportal.kerala.gov.in, www.vhscap.kerala.gov.in എന്നീ സൈറ്റുകളിൽ ഓൺലൈനായി സമർപ്പിക്കാം. അഡ്മിഷൻ നടപടികൾ, കോഴ്സുകളെ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ്ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ എ. റ്റി. എം കൗണ്ടർ വേണം –  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ

തിരുവല്ല : പെരിങ്ങര സെൻട്രൽ ബാങ്ക് കേന്ദ്രമാക്കി ഒരു എ.റ്റി.എം. കൗണ്ടർ തുടങ്ങണമെന്ന്  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര. പ്രദേശവാസികൾ കിലോമീറ്ററോളം ദൂരം താണ്ടി വേണം...

അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ

ചേർത്തല : രണ്ട് ദിവസത്തെ ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് എക്സൈസിന്റെ...
- Advertisment -

Most Popular

- Advertisement -