Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalചാർമിനാറിന് സമീപം...

ചാർമിനാറിന് സമീപം വൻ തീപിടിത്തം : 17 പേര്‍ മരിച്ചു

ഹൈദരാബാദ് : ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് തീ പടർന്ന് മുകളിലെ മൂന്ന് നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പൊള്ളലേറ്റും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരുമായി 20ഓളം പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കക്കൂസ് മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി

തിരുവല്ല: തോട്ടിൽ തള്ളിയ കക്കൂസ് മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി. താറാവ് കർഷകനായ വേങ്ങൽ സ്വദേശി അനിൽ പൗലോസിന്റെ 8000 ത്തോളം താറാവുകളിൽ 300 താറാവുകളെയാണ് ഇന്ന് പുലർച്ചയോടെ വേങ്ങൽ...

കള്ളപ്പണം വെളുപ്പിക്കൽ ; നടൻ സൗബിനെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.നടനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്.നടനെ വീണ്ടും ചോദ്യം ചെയ്യാനായി...
- Advertisment -

Most Popular

- Advertisement -