Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsChennaiപ്രണയാഭ്യർത്ഥന നിരസിച്ചു...

പ്രണയാഭ്യർത്ഥന നിരസിച്ചു : തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു

ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്തിൽ താമസിക്കുന്ന കണ്ണന്റെ മകൾ അഷ്‍വിക (19) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായിരുന്നു പ്രവീൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക.മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു .പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു.പിന്നീട് അണ്ണാ നഗറിലേക്കു താമസംമാറിയ പ്രവീൺ പെൺകുട്ടിയോട് നിരവധി തവണ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.ഇത്‌ നിരസിച്ചതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെ : ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നാളെയാണ് . ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളവും പ്രതീക്ഷയിലാണ്....

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു : പിതാവ് മരിച്ചു

ചെന്നൈ : നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിച്ചു .ഷൈനിന് പരിക്കുണ്ട്. രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...
- Advertisment -

Most Popular

- Advertisement -