Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiദ്വയാർഥ പ്രയോഗങ്ങൾ,നടിയെ...

ദ്വയാർഥ പ്രയോഗങ്ങൾ,നടിയെ പിന്തുടർന്ന് ശല്യം ചെയ്‌തു : ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം

കൊച്ചി : വ്യവസായി ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി.നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ലൈംഗിക അധിക്ഷേപത്തിനൊപ്പം പിന്തുടർന്ന് ശല്യം ചെയ്തതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ ബോബി ചെമ്മണൂർ ലൈംഗികാധിക്ഷേപം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസടുത്ത് അന്വേഷണം നടത്തിയത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കോന്നി കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപ് അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ കടുവയുടെ കുട്ടിയുടെ ജ‍ഡം കണ്ടെത്തിയിരുന്നു. കോന്നി വനം...

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി : ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും

ഇടുക്കി : ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടുന്നു . മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനെത്തുടർന്നാണ് അടച്ചിടൽ .ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവ് ഉണ്ടാകും ....
- Advertisment -

Most Popular

- Advertisement -