Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകെനിയ ബസ്...

കെനിയ ബസ് അപകടം: തിരുവല്ല സ്വദേശി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം: തിരുവല്ല സ്വദേശി ഉൾപ്പെടെ അഞ്ചുപേർ കെനിയയിൽ ബസ് അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ (41), മകള്‍ ഡെയ്‌റ(7), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ ജസ്‌ന കുറ്റിക്കാട്ടുചാലില്‍(29), മകള്‍ റൂഫി മെഹ്‌റിന്‍ (ഒന്നരമാസം), റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവരുള്‍പ്പെടെ പരിക്കേറ്റവരില്‍ 14 പേരും മലയാളികൾ ആണ്.

അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ്  അപകടത്തിൽപ്പെട്ടത്. കെനിയയിലെ ന്യാന്‍ധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ കനത്ത മഴയില്‍  സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം തുടങ്ങി

തൃശ്ശൂർ:വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു തുടക്കമായി.കണിമംഗലം ശാസ്താവ് തെക്കേഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്.എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും.11 മണിയോടെ മഠത്തില്‍ വരവ്,ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും.3...

പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം സ്വദേശി

പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ...
- Advertisment -

Most Popular

- Advertisement -