Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsസോഫ്റ്റ്‌വെയർ പരിഷ്കാരം: ...

സോഫ്റ്റ്‌വെയർ പരിഷ്കാരം:  ഓൺലൈൻ സേവനങ്ങൾ തടസപ്പെടുമെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിനാൽ ഓൺലൈൻ സേവനങ്ങൾ നാളെ തടസപ്പെടുമെന്ന് കെ എസ് ഇ ബി.  ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്‌ട്രേഷൻ നമ്പറായ 9496001912 (കാൾ/വാട്ട്‌സ്ആപ്പ്) എന്നിവ നാളെ (28) രാത്രി 11 മണി മുതൽ 29 പുലർച്ചെ 3 മണിവരെ ലഭ്യമാവുകയില്ല.

ഈ സമയത്ത് സെക്ഷൻ ഓഫീസുകൾ മുഖേന മാത്രമേ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. പൊതുജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്നും സഹകരിക്കണമെന്നും കെ എസ് ഇ ബി  അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലാശക്കൊട്ട്: പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം

പത്തനംതിട്ട:ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നര മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം. കോന്നി ഭാഗത്തു നിന്നും പത്തനംതിട്ടക്ക് വരുന്ന കെഎസ്ആർടിസി ബസ്സുകൾ മൈലപ്ര വഴി പത്തനംതിട്ട ഡിപ്പോയിൽ പ്രവേശിക്കണം. കോന്നി ഭാഗത്തു...

കടപ്രയിൽ നിയന്ത്രണം തെറ്റിയ കാർ റോഡ് വശത്തെ കടയിലേക്ക് ഇടിച്ചു കയറി

തിരുവല്ല: തിരുവല്ലയിലെ കടപ്രയിൽ നിയന്ത്രണം തെറ്റിയ കാർ റോഡ് വശത്തെ കടയിലേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. കടപ്ര ഗുരുമന്ദിരത്തിന് സമീപം ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു അപകടം. തിരുവല്ലയിൽ നിന്നും തേവേരിയിലേക്കു...
- Advertisment -

Most Popular

- Advertisement -