Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsഹെൽമെറ്റ് എടുക്കാൻ...

ഹെൽമെറ്റ് എടുക്കാൻ റോഡിൽ നിർത്തിയ ബൈക്ക് യാത്രികർ ലോറി ഇടിച്ചു മരിച്ചു

തൃശ്ശൂർ : റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കുവാൻ പെട്ടെന്ന് നിര്‍ത്തിയ ബൈക്കിനു പിറകില്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികർ മരിച്ചു. എറണാകുളം കലൂര്‍ സ്വദേശി മാസിന്‍ അബ്ബാസ് (36),ആലപ്പുഴ പടനിലം സ്വദേശിനി വിദ്യ വിജയന്‍ (38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 ന് തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ കുതിരാൻ തുരങ്കത്തിന്റെ വഴുക്കുംപാറ അടിപ്പാതയ്ക്കു മുകളിലാണ് അപകടം നടന്നത് .

ഹെല്‍മെറ്റ് ബൈക്കില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് പെട്ടെന്ന് നിര്‍ത്തി.ഈ സമയത്ത് ബൈക്കിനു പിന്നിലായി പാലുമായി പോയ ലോറി ഇടിക്കുകയായിരുന്നു.ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്പമേള  കാൽനാട്ടുകർമ്മം നടന്നു 

തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ മുനിസിപ്പൽ മൈതാനത്തിൽ നടക്കുന്ന പുഷ്പമേളയുടെ  കാൽനാട്ടുകർമ്മം നഗരസഭ ചെയർപേഴ്സൺ  അനു ജോർജ് ഉദ്ഘാടനം  നിർവഹിച്ചു.സെബാസ്റ്റ്യൻ കാടുവെട്ടുർ അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡൻറ് ഇ എ...

വടക്കൻ ജില്ലകളിൽ തിങ്കളും ചൊവ്വായും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മെയ് 19, 20 തീയതികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും...
- Advertisment -

Most Popular

- Advertisement -