Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബിന്ദുവിന്റെ കുടുംബത്തിന്...

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്  5 ലക്ഷം രൂപ ധനസഹായം  നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിലൂടെ തുക നൽകുക.

ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.

അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മകളുടെ ഒപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും.സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും.സിദ്ദിഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത​ഗിയാണ് ഹാജരാകുന്നത്.ജസ്റ്റിസുമാരായ ബേല...

കപ്പല്‍ അപകടം ; 27 കണ്ടെയ്നറുകള്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി

കൊല്ലം : ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ...
- Advertisment -

Most Popular

- Advertisement -