Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപഞ്ചായത്ത് അംഗവും...

പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ ആത്‌മഹത്യാ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനാണ് അരുൺ.

തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് അരുൺ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവർ തനിക്കെതിരെ നൽകിയ ജാതികേസും മോഷണക്കേസുകളുമായി തനിക്ക് ബന്ധമില്ലെന്നും ഈ കേസ് കാരണം തനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കുറിപ്പില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം : യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിർമ്മിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ...

ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ പോരാട്ടം തുടരും–  മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോട്ടിക് ഹണ്ടാണ് 'ഓപ്പറേഷൻ തൂഫാൻ' എന്നും ലഹരി മാഫിയയുടെ വേരറുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള ജനത...
- Advertisment -

Most Popular

- Advertisement -