Wednesday, June 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamരാഹുല്‍ ഗാന്ധിയുടെ...

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം : കോട്ടയത്തു നാളെ  ഗതാഗത നിയന്ത്രണം

കോട്ടയം : ലോക്സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ  രാവിലെ 8.30 മുതല്‍  12മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്, റബർ ബോർഡ്, കഞ്ഞിക്കുഴി, മണർകാട് വഴി കാഞ്ഞിരത്തുംമൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ആറാട്ട് ചിറ, നാരകത്തോട്, വെട്ടത്ത് കവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
   
കോട്ടയം ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്,  റബർ ബോർഡ് വഴി കഞ്ഞിക്കുഴിയിൽ എത്തി കെ കെ റോഡ് വഴി പോകേണ്ടതാണ്.
   
അയർക്കുന്നം, കിടങ്ങൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ് വഴി, ഇറഞ്ഞാൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊശമറ്റം കവല വഴി പോകേണ്ടതാണ്.
   
കൊശമറ്റം കവല ഭാഗത്തു നിന്നും കളക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊശമറ്റം കവലയിൽ നിന്നും തിരിഞ്ഞ് വട്ടമൂട് റോഡ് വഴി മംഗളം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
   
തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഞാലിയാകുഴി ജംഗ്ഷനിൽ നിന്നും  ഇടത്തേക്ക് തിരിഞ്ഞ് പരുത്തുംപാറ, ചിങ്ങവനം വഴി പോകേണ്ടതാണ്.
   
തെങ്ങണ ഭാഗത്തുനിന്നും മണർകാട്, അയർക്കുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ഞാലിയാകുഴി ജംഗ്ഷനിൽ നിന്നും നേരെ ബൈറോഡില്‍ കൂടി കൈതേപ്പാലം ജംഗ്ഷനിൽ എത്തി പുതുപ്പള്ളി, കാഞ്ഞിരത്തുംമൂട് വഴി പോകേണ്ടതാണ്.
   
പാറക്കൽകടവ്, നാൽക്കവല, ദിവാൻകവല, മൂലേടം ഭാഗത്ത് നിന്നും കോട്ടയം ടൗണിൽ എത്തേണ്ട വാഹനങ്ങൾ ദിവാൻകവല, റെയിൽവേ ഓർബ്രിഡ്ജ് വഴി മണിപ്പുഴയിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗര്‍ഡര്‍ തകര്‍ന്നുവീണ് അപകടം : മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് കരാർ കമ്പനി

ആലപ്പുഴ : അരൂര്‍-തുറവൂര്‍ ഫ്ലൈ ഓവര്‍ നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ തകര്‍ന്നുവീണ് മരിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ രാജേഷ് മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്. കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍...

അഹമ്മദാബാദ് വിമാനദുരന്തം : പറന്നുയർന്ന് സെക്കൻഡുകൾക്കകം ഇന്ധനസ്വിച്ച് ഓഫ് ആയി

അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു .വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു.ഇതോടെ...
- Advertisment -

Most Popular

- Advertisement -