Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആർടിസി ബസിനുള്ളിൽ ...

കെഎസ്ആർടിസി ബസിനുള്ളിൽ  ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ ബിൻസി ആന്‍റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളിൽ വെച്ചു തന്നെ സിപിആർ നൽകി രക്ഷപ്പെടുത്തിയത്.

ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ബിൻസി കയറിയ കെഎസ്ആർടിസി ബസിനുള്ളിലായിരുന്നു സംഭവം.

സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിനുള്ളിൽ നിന്നും നിലവിളി കേട്ടാണ് മുൻസീറ്റിൽ ഇരുന്ന ബിൻസി പിന്നിലേക്ക് നോക്കിയത്. അപ്പോൾ ഒരു സ്ത്രീയുടെ ദേഹത്തേക്ക് മറ്റൊരു സ്ത്രീ വീണു കിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെ തുടർന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്ത്രീയെ ബസിനുള്ളിൽ നിലത്തു കിടത്തി നഴ്സ് ആയ ബിൻസി സിപിആർ നൽകി രക്ഷിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനൽ മഴ കനക്കും മുമ്പ് വേഗത്തിൽ നെല്ല് സംഭരിക്കണം- ജില്ല വിജിലൻസ് കമ്മറ്റി

ആലപ്പുഴ: നെല്ലിന്റ ഗുണനിലവാരം കുറച്ചുകാട്ടി മില്ല് പ്രതിനിധികളും ഇടനിലക്കാരും കർഷകരെ ചൂഷണം ചെയ്യുന്നത് തടയണമെന്നും വേനൽ മഴ കനക്കുംമുമ്പ് വേഗത്തിൽ നെല്ല് സംഭരിക്കുകയും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുകയും വേണമെന്നും ജില്ല...

പെരിങ്ങര ഗ്രാമപഞ്ചായത്ത്  കേരളോത്സവത്തിന്  സമാപനം

പെരിങ്ങര: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേരളോത്സവത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന മാത്യു  അധ്യക്ഷത വഹിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് പുളിക്കീഴ്...
- Advertisment -

Most Popular

- Advertisement -