Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsവൈ.എം.സി.എ ലഹരി...

വൈ.എം.സി.എ ലഹരി വിരുദ്ധ ക്യാമ്പസ് പ്രചരണ പദ്ധതിക്ക് തുടക്കമായി

തിരുവല്ല : വൈ എം സി എ സബ് റീജണിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പസ്  പ്രചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെമിനാറുകൾ, ബോധവൽക്കരണ നോട്ടീസുകൾ, കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

കലാലയങ്ങളിൽ  പോസ്റ്ററുകൾ പതിക്കുകയും കുട്ടികൾക്ക് ബുക്കിൽ ഒട്ടിക്കുന്നതിനായി ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കറുകൾ നൽകുകയും ചെയ്യുന്നതാണ്.  പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരിയുടെ ആസക്തിയും ഉപയോഗവും തലമുറയെ നാശത്തിലേക്ക് എത്തിക്കുകയും അക്രമവാസന കൂടുകയും ചെയ്യുന്നു,  ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്വം സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സബ്-റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്സ്, മുൻ സബ് – റീജണൽ ചെയർമാൻമാരായ വർഗീസ് ടി.മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി എബ്രഹാം, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴി, കുര്യൻ ചെറിയാൻ, ജോയ് ആറ്റുമാലി, ജോസ് പി. മാത്യു എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ സന്ദേശ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമാ നിർമാതാവ് ഗാന്ധിമതി ബാലനെ അനുസ്മരിച്ചു

കോഴഞ്ചേരി : വരുമാനം പ്രതീക്ഷിക്കാതെ കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ കേരളീയ സമൂഹത്തിന് നൽകിയ അനുഗ്രഹിതനിർമ്മാതാവാ യിരുന്നു ഗാന്ധിമതി ബാലനെന്നു പ്രമുഖ ചലച്ചിത്ര സംവിധായകൻ   ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഗാന്ധിമതി ബാലനെ അനുസ്മരിക്കാൻ സഹപാഠികൾ ഇലന്തൂർ ...

ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’   ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ

കൊച്ചി: സിനിമ ആരാധകരെ ആവേശത്തിലാക്കാൻ ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’  ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ചുള്ള ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. ചിരിക്കാനും ആഘോഷിക്കാനും...
- Advertisment -

Most Popular

- Advertisement -