Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsവേനൽ മഴ...

വേനൽ മഴ : 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.  നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അതേസമയം കേരളത്തിൽ പല സ്ഥലങ്ങളിലും ഇന്നും ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് യുവി സൂചിക ഏറ്റവും ഉയര്‍ന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല സെമിനാരിയില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടന്നു

പരുമല : ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഡോ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണത്തിലും സ്ലീബാ വന്ദനവിലും നൂറുകണക്കിന്...

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ ആരംഭിക്കും . രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളെയും അഭിസംബോധന ചെയ്‌യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ...
- Advertisment -

Most Popular

- Advertisement -