Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ മാവിന്റെ...

കുറ്റൂരിൽ മാവിന്റെ കൊമ്പ്  ഒടിഞ്ഞുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല : കുറ്റൂരിൽ മാവിന്റെ കൊമ്പ്  ഒടിഞ്ഞുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ പഞ്ചായത്ത്  പതിനൊന്നാം വാർഡിൽ മരപ്പാങ്കുഴിയിൽ  വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി(68) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.  വീടിനു പിൻവശത്ത് ഉണക്കാനിട്ടിരുന്ന കുടംപുളി  കുട്ടയിൽ ആക്കുന്നതിനിടെ പുരയിടത്തിലെ  മാവിന്റെ കൊമ്പ്  ഒടിഞ്ഞ് വത്സലകുമാരിയുടെ മേൽ പതിക്കുകയായിരുന്നു.  സംഭവ സ്ഥലത്തു വെച്ച്  വത്സലകുമാരി മരണപ്പെട്ടു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ – സുനിൽകുമാർ, സ്മിത, മരുമകൾ സിന്ധു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്:  56 കാരന്  തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരന് ഇരുപത്തി നാലര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണടി കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് അടൂർ അതിവേഗ സ്‌പെഷ്യൽ കോടതി...

വേനലവധികാല ക്ലാസ് നിരോധിച്ചു

പത്തനംതിട്ട: വേനലവധികാല ക്ലാസ് നിരോധിച്ചു. ഉഷ്ണതരംഗ സാധ്യത പരിഗണിച്ച് പത്തനംതിട്ട ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുളള എല്ലാ സ്‌കൂളുകളിലെയും  ട്യൂഷന്‍ സെന്ററുകളിലെയും വേനലവധികാല  ക്ലാസുകള്‍ നിരോധിച്ച് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍...
- Advertisment -

Most Popular

- Advertisement -