Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജില്ലാ കോടതിപ്പാലം...

ജില്ലാ കോടതിപ്പാലം നിര്‍മ്മാണം : നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം

ആലപ്പുഴ : ജില്ലാ കോടതിപ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ഇത്തരം പരിപാടികള്‍ സക്കറിയാ ബസാര്‍ മുതല്‍ പടിഞ്ഞോട്ട് ബീച്ച് ഭാഗവും റിക്രിയേഷന്‍ ഗ്രൗണ്ടും കേന്ദ്രീകരിച്ച് നടത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോടതിപ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്ലുപാലം-ഇരുമ്പ് പാലം, പിച്ചുഅയ്യര്‍ ജംങ്ഷന്‍, പഴവങ്ങാടി എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവു എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങള്‍ കൈയേറി സ്ഥാപിച്ച കടകളുടെ ബോര്‍ഡുളും തട്ടുകടകളുടെ ഭാഗങ്ങളും നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

നഗരത്തില്‍ റോഡിന്റെ ഷോള്‍ഡര്‍ തറനിരപ്പില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനായി ഈ ഭാഗങ്ങള്‍ നികത്തി
നിരപ്പാക്കണമെന്നും പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ നിന്ന് നഗരസഭയുടെ നഗരചത്വരം, മിനി സിവില്‍ സ്റ്റേഷന്‍ വഴി പോകുന്ന റോഡ് ടാര്‍ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമായി. ഈ റോഡിലൂടെ സ്വകാര്യ ബസുകള്‍ക്ക് കടന്നു പോകുവാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാനായി ആലപ്പുഴ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, പി ഡബ്ല്യു ഡി, കെ ആര്‍ എഫ് ബി, കെഎസ് ഇ ബി എന്നീ വകുപ്പുകളിലെ ഉദ്യോഗസഥര്‍ അടങ്ങിയ സംഘത്തെയും യോഗം ചുമതലപ്പെടുത്തി.

നഗരത്തിലെ ഇടറോഡുകളുടെ വീതി താല്‍ക്കാലികമായി കൂട്ടി ഗതാഗത പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമോ എന്നും ഈ സംഘം പരിശോധിക്കും.ജില്ലാ കോടതിപ്പാലത്തിന്റെ സമീപം ഗതാഗത നിയന്ത്രണം ഉണ്ടെങ്കിലും കണ്‍ട്രോള്‍ റൂം മുതല്‍ വൈ എം സി എ വരെ കനാലിന്റെ തെക്ക് വശത്ത് കൂടി ചെറു വാഹനങ്ങള്‍ക്ക് പോകുവാനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെ ആര്‍ എഫ് ബിഉദ്യോഗസ്ഥര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിനുള്ള ശുപാർശ : ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ശിക്ഷാ ഇളവിനുള്ള ശുപാർശയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പോലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കണ്ണൂർ സെൻട്രൽ ജയിൽ...

മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന് വിഡി സതീശൻ

തിരുവനന്തപുരം : യുഡിഎഫന്റെ മുഖ്യമന്ത്രി സ്ഥാന തർക്കത്തിൽ നിലപാട് കടുപ്പിച്ച് വിഡി സതീശൻ.മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികൾക്ക് വഴങ്ങില്ലെന്നും സതീശൻ ഹൈക്കമാൻഡ് നിരീക്ഷകരെ അറിയിച്ചെന്നാണ് വിവരം.മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്,...
- Advertisment -

Most Popular

- Advertisement -