Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsറോഡ് പരിപാലനത്തിൽ...

റോഡ് പരിപാലനത്തിൽ വീഴ്ച : മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതി.എന്നാൽ പദ്ധതി പ്രകാരം പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയിൽ കണ്ടെത്തി. തുടർന്ന് ചീഫ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുലിനെതിരായ പരാതി : ​ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് മൊഴി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് മൊഴി.രണ്ട് മരുന്നുകളാണ് യുവതിക്ക് നൽകിയത്. മരുന്നു കഴിച്ചതിനു പിന്നാലെ യുവതിക്ക് ഗുരുതര രക്തസ്രാവമുണ്ടായി.ഇതേത്തുടർന്ന് രണ്ട് ആശുപത്രികളിൽ...

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം: ഒക്ടോബർ ഒന്നിനും രണ്ടിനും ഗതാഗതനിയന്ത്രണം

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ  വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം...
- Advertisment -

Most Popular

- Advertisement -