Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ ഓഗസ്റ്റ്...

പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് മുഖ്യകവാടം മുതൽ അബാൻ ജംഗ്ഷൻ വരെയും അബാൻ ജംഗ്ഷൻ മുതൽ മുത്തൂറ്റ് ഹോസ്‌പിറ്റൽ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23  മുതൽ വാഹന ഗതാഗതം നിരോധിച്ചത്. മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് അബാൻ ബിൽഡിങ്ങിനോട് ചേർന്നുള്ള പാലത്തിന്റെ ഡെക്ക് സ്ലാബ്, ജിംപാലസ് ബിൽഡിങ്ങിന്റെ മുമ്പിൽ പൈൽക്യാപ്പ്,  പിയർ  പ്രവൃത്തികൾ ക്രമീകരിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം.

സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും  വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, മൈലപ്രയിൽ  നിന്നുള്ള വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ-മിനി സിവിൽ സ്റ്റേഷൻ, അടൂർ ഭാഗത്തു നിന്നും മൈലപ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സെന്റ്‌പീറ്റേഴ്‌സ് ജംഗ്ഷൻ – എസ് പി ഓഫീസ് ജംഗ്ഷൻ, അടൂർ ഭാഗത്തു നിന്നും കുമ്പഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സ്റ്റേഡിയം ജംഗ്ഷൻ- ടി.കെ റോഡ് എന്നീ വഴികളിലൂടെ തിരിഞ്ഞു പോകണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ  ജാഗ്രത പാലിക്കണം: അധികൃതർ

പത്തനംതിട്ട:  ജില്ലയിൽ സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി ജി ഡി സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിട്ടുള്ളതിനാൽ  ആലപ്പുഴ ജില്ലയിലെ കൊല്ലക്കടവ് സ്റ്റേഷനിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്താൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന്...

വയനാട്ടിലെ തലപ്പുഴയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍

വയനാട്:വയനാട്ടിലെ തലപ്പുഴയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ എത്തി.രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.സി പി മൊയ്‌തീൻ ഉൾപ്പെടെ 4 പുരുഷന്മാരാണു എത്തിയത്.രണ്ടു...
- Advertisment -

Most Popular

- Advertisement -