Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയ്ക്ക് റെക്കോർഡ്...

സപ്ലൈകോയ്ക്ക് റെക്കോർഡ് ഓണ വിൽപന

തിരുവനന്തപുരം : ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്.ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്.

ഓഗസ്റ്റ് 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തി. ഓഗസ്റ്റ് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു.

സെപ്റ്റംബർ 3 വരെ 1.19 ലക്ഷം ക്വിന്റൽ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളിൽ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41 കോടി രൂപയുടെയും വില്പന നടന്നു.

മഞ്ഞ കാർഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനത്തിൽ ഉച്ചവരെ 90 ശതമാനം പൂർത്തിയായതായും സപ്ലൈകോ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വാർഷികാഘോഷം 24 ന്

അടൂർ: ഇരുപതു വർഷം തികഞ്ഞ അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ വാർഷികാഘോഷം ആരോഗ്യ വകുപ്പ് മന്ത്രി  വീണാ ജോർജ്  ശനിയാഴ്ച (24) വൈകിട്ട്  നാലുമണിക്ക് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി 26 ന് : ഭക്തർക്ക് ദർശനം നടത്താം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  നടക്കുന്ന അഷ്ടമിരോഹിണിയാടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 02.00 മണിയ്ക്ക് അഭിഷേകങ്ങളും നടത്തും . അന്നേ ദിവസം വൈകിട്ട് 05 മണിക്ക്...
- Advertisment -

Most Popular

- Advertisement -