Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ  മറിഞ്ഞ് ഡ്രൈവർ കിണറ്റിൽ വീണു: ഫയർഫോഴ്സ് രക്ഷകരായി

കൊച്ചി: എറണാകുളം പട്ടിമറ്റത്തിന് അടുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡ്രൈവർ കിണറ്റിൽ വീണു. നിസാര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആദിത്യനെ ഫയർഫോഴ്സെത്തി രക്ഷിച്ചു. ഇന്ന് വൈകുന്നേരം 3.30ഓടെയാണ് അപകടം നടന്നത്. പട്ടിമറ്റത്ത് നിന്ന് കുമ്മനോട്ടേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ച് മറിഞ്ഞു. 23 കാരനായ ആദിത്യനാണ് കിണറ്റിലേക്ക് വീണത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഒരു ഏണി കിണറ്റിലേക്ക് ഇറക്കി നൽകി. അതിൽപിടിച്ച് ആദിത്യൻ നിന്നു. പിന്നീട് പട്ടിമറ്റത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് ആദിത്യനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. വെള്ളത്തിലേക്ക് വീണ പേഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥർ കിണറ്റിൽ നിന്നും എടുത്തു നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭിഭാഷകയെ മർദിച്ച കേസിൽ ബെയ്‍ലിൻ ദാസിന് ജാമ്യം

തിരുവനന്തപുരം : വഞ്ചിയൂരിലെ ജൂനിയർ അഭിഭാഷകയെ ക്രൂര മർദനത്തിനിരയാക്കിയ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ജാമ്യാപേക്ഷയിൽ വിശദമായ...

ആശാകിരണം പദ്ധതി കുറ്റൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി

തിരുവല്ല : വൈ എം സി എ സബ് റീജൺ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആശാകിരണം പദ്ധതി കുറ്റൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ...
- Advertisment -

Most Popular

- Advertisement -