Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓണവിപണി : ...

ഓണവിപണി :  മുല്ലപൂവ് കിലോയ്ക്ക് 4000 കടന്നു

കോട്ടയം: ഓണം അടുത്തതോടെ വിപണിയിൽ പൂവിന്റെ വില ഉയർന്നു.  തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പൂവരവ് കുറഞ്ഞതോടെയാണ് വില
അനിയന്ത്രിതമായി ഉയർന്നത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് ഏറ്റവും കൂടിയ വില.

തമിഴ്നാട്ടിൽ മുല്ലപൂവിന് കിലോയ്ക്ക് 4000 മുതൽ 6000 രൂപവരെ എത്തി. കേരളത്തിൽ ഒരുമുഴം മുല്ലപ്പൂവിന് 70- 80 രൂപ വില. വില വരുംദിനങ്ങളിൽ കൂടാം. അരളിയും വെള്ള ജമന്തിയും ചെത്തിയും വിലയുടെ കാര്യത്തിൽ മുല്ലയ്ക്ക് പുറകിൽ തന്നെയുണ്ട്. അരളിപ്പൂ കിലോഗ്രാമിന് 450-ൽ നിന്ന് 500 രൂപയായി. വെള്ളജമന്തിയും ചെത്തിയും കിലോയ്ക്ക് 600 രൂപയാണ്.

ബട്ടൺ റോസ്, പൂജ റോസ് എന്നീ റോസാപ്പൂക്കൾക്ക് 380, 350 രൂപ വിലയുണ്ടായിരുന്നത് 500 രൂപയായി. മഞ്ഞ ജമന്തിക്ക് കിലോ 200രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ്. താമരമൊട്ടിന് വലുപ്പത്തിനനുസരിച്ചാണ് വില. 50മുതൽ 150 വരെ. വാടാമുല്ല 200രൂപ, ശതാവേരി ഒരുകെട്ടിന് 300 രൂപ. അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയും.

എന്നാൽ തമിഴ് നാട്ടിലെ കനത്ത മഴയും കാലാവസ്ഥാ പ്രശ്നങ്ങളും കാരണം ഉത്പാദനം കുറഞ്ഞിരുന്നു. അവിടെ തോട്ടങ്ങളിൽ നിന്ന് വലിയ വില കൊടുത്താണ് പൂക്കൾ എടുക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിന് പുറമെ ലോറി വാടകയും മറ്റു നഷ്ടങ്ങളും കൂടിയാകുമ്പോൾ  വലിയ ചിലവാണ് വരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 09-11-2024 Karunya KR-679

1st Prize Rs.80,00,000/- KX 506517 (ATTINGAL) Consolation Prize Rs.8,000/- KN 506517 KO 506517 KP 506517 KR 506517 KS 506517 KT 506517 KU 506517 KV 506517 KW 506517...

നീലക്കുറിഞ്ഞി പൂത്തു : ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി

ഇടുക്കി: മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒന്‍പത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മുതല്‍ സര്‍വീസുണ്ട്. ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ...
- Advertisment -

Most Popular

- Advertisement -