Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന്...

അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ല ;വിശ്വാസികൾക്ക് മനസാക്ഷിയനുസരിച്ച് തീരുമാനിക്കാം : കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്നും വിശ്വാസികൾക്ക് മനസാക്ഷിയനുസരിച്ച് തീരുമാനിക്കാമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ആഗോള അയ്യപ്പ സംഗമം നടത്താൻ മതേതര സർക്കാറിന് എന്തവകാശമെന്നും അദ്ദേഹം ചോദിച്ചു.

വിശ്വാസസംഗമം നടത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച പന്തളം കൊട്ടാരത്തിലെത്തി ചർച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. ശബരിമല യുവതി പ്രവേശനവിഷയത്തിൽ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ചാൽ തന്നെ വലിയ പ്രശ്ന‌ം അവസാനിക്കും. അന്നുണ്ടായ കേസുകളിൽ ജോലി നഷ്‌ടപ്പെട്ടവരും പീഢനം അനുഭവിച്ചവരും ധാരാളമുണ്ട്. രണ്ടുപേർ രക്തസാക്ഷികളുമായി. പന്തളത്തുണ്ടായ സംഭവങ്ങൾ മറക്കാൻ കഴിയില്ലന്നദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർണാടകയിൽ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ബെംഗളൂരു : കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് രണ്ടുപേർ മരിച്ചു .വയനാട് സ്വദേശികളായ ബഷീർ (53), ജഷീറ (28) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ മൈസൂരു മണിപ്പാൽ...

യാത്രയയപ്പു യോഗം

തിരുവല്ല:  തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാൾ മത്സരത്തിൽ ദേശീയ ടീമിന്റെ(യംഗ് ടൈഗ്രീസ്) മുഖ്യ ചുമതലക്കാരനായ ഡോ. റജിനൊൾഡ് വർഗീസിന് നൽകിയ യാത്രയയപ്പു യോഗം ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ പ്രകാശ്...
- Advertisment -

Most Popular

- Advertisement -