Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryകൂട്ടായ്മകള്‍ മത...

കൂട്ടായ്മകള്‍ മത മൈത്രിയുടെ കാവല്‍ക്കാരാകണം : കൊടിക്കുന്നില്‍ സുരേഷ് എം പി

ചങ്ങനാശേരി: മതേതരമൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്ത് പ്രാദേശിക കൂട്ടായ്മകളും റസിഡന്റ്‌സ് അസോസിയേഷനുകളും മത മൈത്രിയുടെ കാവല്‍ക്കാരാകണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ചങ്ങനാശേരി റസിഡന്റ്‌സ് അസോസിയേഷന്‍ താലൂക്ക് സമിതി സംഘടിപ്പിച്ച ഓണാഘോഷ മത മൈത്രീ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് സാലി അനൂബ് അധ്യക്ഷനായി.

പ്രത്യാശ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി, എസ് എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതുര്‍ പള്ളി ഇമാം ഷിഫാര്‍ കൗസരി എന്നിവര്‍ മത മൈത്രീ സന്ദേശം നല്‍കി, വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍ കക്കുഴി, ജന. സെക്രട്ടറി ജി. ലക്ഷ്മണന്‍, സിബിച്ചന്‍ പ്ലാമൂട്ടില്‍, ജസ്റ്റിന്‍ ബ്രൂസ്, മധുര സലീം, കെ.ജെ.ജയിംസ്, പി.റ്റി തോമസ്, നിസാം യൂസഫ്, നന്ദ കിഷോര്‍, പി.കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

ജി. ലക്ഷമണന്‍, ഡോ. ടോണിയ ജോണ്‍, പിയ നെല്‍സണ്‍, പി.കെ. കൃഷ്ണന്‍, ഫ്രാന്‍സിസ് ജോസഫ്, രമാ നടേശന്‍ എന്നിവരെ ആദരിച്ചു. മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി. കലാഭവന്‍ താജിന്റെ നേതൃത്വത്തില്‍ കലാസന്ധ്യ നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: അന്നദാനം തുടങ്ങി

തിരുവല്ല: കാവുംഭാഗം  ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന 40-മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിൽ പങ്കെടുക്കുന്ന ഭക്തർക്കായുള്ള അന്നദാനത്തിൻ്റെ ഉത്ഘാടനം  തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സാമി നിർവിണ്ണാനന്ദ മഹാരാജ് നിർവഹിച്ചു. രാവിലെ 7...

ഇന്ന് ഋഷിപഞ്ചമി

പത്തനംതിട്ട : ഇന്ന് ഋഷിപഞ്ചമി. ലോക സൃഷ്ടാവായ വിശ്വകര്‍മ്മ ദേവന്‍ ആത്മതേജസ്സാൽ സൃഷ്ടിക്കപ്പെട്ട സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ...
- Advertisment -

Most Popular

- Advertisement -