Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല നിയോജക...

തിരുവല്ല നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി

തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി തോമസ് എം എൽ എ അറിയിച്ചു.

കുന്നന്താനം – കവിയൂർ, തിരുമാലിട ക്ഷേത്രം – കാവനാൽകടവ്, പാലത്തിങ്കൽ – ഈട്ടിക്കൽ പടി എന്നീ റോഡുകൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നിർമ്മിക്കാനുള്ള ഭരണാനുമതി ലഭിച്ചത്.

തിരുവല്ല നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലായി റീബിൽഡ് കേരള പദ്ധതി പ്രകാരം 6 റോഡുകളുടെ പുനരുദ്ധാരണത്തിനായി 102.89 കോടി സംസ്ഥാന സർക്കാർ 2020 ൽ അനുവദിച്ചിരുന്നു.

റോഡുകളുടെ നിർമ്മാണം പൂർത്തീയായതിന് ശേഷം ബാക്കി വന്ന തുക നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് എം എൽ എ നിവേദനം നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റ്മേറ്റ് അടിസ്ഥാനമാക്കിയാണ് പ്രവൃത്തികൾക്ക് മന്ത്രിസഭ അംഗീകരിച്ച് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെണ്ടർ ചെയ്ത് പണികൾ തുടങ്ങുവാൻ കഴിയുമെന്ന് എം എൽ എ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാതാ അമൃതാനന്ദമയി ദേവിയും 1200 ഓളം ഭക്തരും ട്രെയിൻ മാർഗം അയോധ്യയിലേക്ക്: ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ

കൊല്ലം: ആയിരത്തി ഇരുനൂറു പേരടങ്ങുന്ന ഭക്തസംഘവുമായി മാതാ അമൃതാനന്ദമയി ദേവി അയോധ്യയിലേക്ക് പുറപ്പെട്ടു. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രത്യേക ട്രെയിനിലാണ് യാത്ര. അയോധ്യയിലെ രാമക്ഷേത്രത്തിൽ  ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി...

അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌.

കോഴിക്കോട്:മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്‌ക്കൊപ്പംനിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും.ഇതുസംബന്ധിച്ച് ഉടന്‍തന്നെ ഉത്തരവിറക്കും. ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ...
- Advertisment -

Most Popular

- Advertisement -