Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വച്ഛതാ ഹി...

സ്വച്ഛതാ ഹി സേവാ 2025: ജില്ലയിൽ വിപുലമായ ശുചിത്വ യജ്ഞം

ആലപ്പുഴ: ഒക്ടോബർ രണ്ട് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചിത്വ കാമ്പയിൻ ‘സ്വച്ഛതാ ഹി സേവാ 2025’ ശുചിത്വ യജ്ഞത്തിന്  തുടക്കമാകുന്നു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ രണ്ടാഴ്ചക്കാലം നീളുന്ന പരിപാടിയിലൂടെ ജില്ലയെ കൂടുതൽ വൃത്തിയുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വൃത്തിയുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യജ്ഞം സഹായകമാകും. പൊതുസ്ഥലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും തീവ്രമായ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 12-12-2025 Suvarna Keralam SK-31

1st Prize Rs.1,00,00,000/- RL 435995 (IDUKKI) Consolation Prize Rs.5,000/- RA 435995 RB 435995 RC 435995 RD 435995 RE 435995 RF 435995 RG 435995 RH 435995 RJ 435995...

തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ 5 പേർ അറസ്റ്റിൽ

ആറന്മുള: വർഷങ്ങളായി തുടർന്നു വരുന്ന വിരോധത്താൽ   കമ്പിവടി കൊണ്ട്തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ 5 പേരെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള ഇടശ്ശേരിമല,അഖിൽ (32), ആറന്മുള ഇടശ്ശേരിമല,മേലെ വലക്കടവിൽ വീട്ടിൽ നിഖിൽ ശശി(33), ആറന്മുള...
- Advertisment -

Most Popular

- Advertisement -