Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaബിന്ദു പത്മനാഭൻ...

ബിന്ദു പത്മനാഭൻ കൊലപാതക കേസ് : സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തി

ആലപ്പുഴ : ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയതായി പോലീസ് .ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു.

ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ കൊലപാതക കേസിൽ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കാര്യവും സമ്മതിച്ചത് . ജെയ്നമ്മ കൊലപാതകക്കേസിൽ ഇയാൾ റിമാൻഡിൽ കഴിയുകയാണ് .2017 ലാണ് ബിന്ദുവിനെ കാണാനില്ലെന്ന് സഹോദരൻ പ്രവീൺകുമാർ പരാതി നൽകിയത്. ബിന്ദുവിന്‍റെ സ്ഥലം വ്യാജരേഖ ഉണ്ടാക്കി വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ നേരത്തെ അറസ്റ്റിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഇന്നും മഴ സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം,...

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ:  19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ധൗളിഗംഗ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള പവർ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ...
- Advertisment -

Most Popular

- Advertisement -