Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതാഴത്തങ്ങാടി വള്ളംകളി:...

താഴത്തങ്ങാടി വള്ളംകളി: കോട്ടയം ടൗണില്‍ ഗതാഗതനിയന്ത്രണം

കോട്ടയം: താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് നാളെ (27) ഉച്ചയ്ക്ക് 2  മുതല്‍ കോട്ടയം ടൗണില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

കോട്ടയം ടൗണില്‍നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബേക്കര്‍ ജംഗ്‌ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.

കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംമ്പടം, പുളിമൂട് ജംക്ഷന്‍ വഴി പോകണം.

കുമരകം ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗ്ഷനിൽ നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗ്ഷൻ വഴി പോകണം.

കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ആലപ്പുഴ:ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് രാജേഷ് അറസ്റ്റിൽ.കഞ്ഞിക്കുഴി ബാറിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു രാജേഷ് ഭാര്യ അമ്പിളിയെ...

56 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത് : യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ

മലപ്പുറം :കരിപ്പൂരിൽ 56 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. ഖത്തറില്‍നിന്നു കുറ്റ്യാടി സ്വദേശിലബീബ് എന്ന യാത്രക്കാരനാണ് അനധികൃതമായി സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത് ....
- Advertisment -

Most Popular

- Advertisement -