Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാലമോഷണ ആരോപണം...

മാലമോഷണ ആരോപണം : മര്‍ദനമേറ്റ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : കായംകുളത്ത് മാലമോഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു.ചേരാവള്ളി കോയിക്കല്‍ കിഴക്കത്തില്‍ താസിക്കുന്ന കന്യാകുമാരി സ്വദേശി സജി എന്ന് വിളിക്കുന്ന ഷിബു(49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം.

അയല്‍വാസിയായ കുട്ടിയുടെ മാല കാണാതായെന്നും അത് ഷിബു മോഷ്ടിച്ച്‌ പണയം വെച്ചതാണെന്നും ആരോപിച്ചായിരുന്നു മർദനം.കുഴഞ്ഞുവീണ ഷിബുവിനെ കായംകുളത്തെ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു .ഏഴുപേർ ചേർന്നാണ് ഷിബുവിനെ മർദ്ദിച്ചതെന്നാണ് എഫ്ഐആർ.ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്കം : ജനജീവിതം സ്തംഭിച്ചു

ഹൈദ്രബാദ് : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രണ്ട് സംസ്ഥാനങ്ങളിലും വലിയ നാശ നഷ്ടങ്ങൾക്ക് വഴി വെച്ചു. നിരവധി താഴ്ന്ന...

സ്കൂള്‍ ബസ്സ് പുഞ്ചയിലേക്ക് മറിഞ്ഞു: ആര്‍ക്കും ഗുരുതര പരുക്കില്ല

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സ്കൂള്‍ ബസ്സ് പുഞ്ചയിലേക്ക് മറിഞ്ഞു. ആര്‍ക്കും ഗുരുതര പരുക്കില്ല. ആല കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് ഹൈസ്ക്കൂളിലെ ബസ്സ് ആണ് ഇന്ന് വൈകിട്ട് 4.20 മണിയോടുകൂടി കൊച്ചുതറപ്പടിക്ക് സമീപം പുഞ്ചയിലേക്ക് മറിഞ്ഞത്. ...
- Advertisment -

Most Popular

- Advertisement -