Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsഎറണാകുളം–ബെംഗളൂരു വന്ദേഭാരത്...

എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം

തിരുവന്തപുരം: നവംബറിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം. 2024-ൽ ഓടിയിരുന്ന ത്രിവീക്കിലി സ്പെഷ്യൽ (06001/06002) ട്രെയിനിനേക്കാൾ സൗകര്യപ്രദമായ ക്രമീകരണമാണ് പുതുതായി വരുന്നത്.

മുൻപ് ഉച്ചയ്ക്ക് 12.50-ന് എറണാകുളത്തു നിന്നു പുറപ്പെട്ട് രാത്രി 10.00-ന് ബെംഗളൂരുവിൽ എത്തിയിരുന്നതായിരുന്നുവെങ്കിലും, പുതുക്കിയ ക്രമത്തിൽ ഉച്ചയ്ക്ക് 1.00-ന് പുറപ്പെട്ടു രാത്രി 11.00-ഓടെ ബെംഗളൂരുവിൽ എത്തും. മടക്കയാത്രയും അൽപ്പം വേഗത്തിലാക്കും,രാവിലെ 5.00-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.00-ഓടെ എറണാകുളത്ത് എത്തും.

സർവീസിന്റെ ആവൃത്തിയിലും മാറ്റം പ്രതീക്ഷിക്കുന്നു .ആഴ്ചയിൽ മൂന്ന് ദിവസം മാത്രമല്ല, ആറ് ദിവസമോ എല്ലാ ദിവസവും ഓടാൻ സാധ്യതയുണ്ട്. ഒരു ദിവസം അറ്റകുറ്റപ്പണികൾക്കായി മാറ്റിവെക്കും. കൃത്യമായ ദിവസങ്ങൾ പിന്നീട് പ്രഖ്യാപിക്കും.

യാത്രാമാർഗ്ഗത്തിലും മാറ്റങ്ങൾ വരും. പ്രധാന സ്റ്റോപ്പുകൾ തുടർന്നും നിലനിൽക്കും, എന്നാൽ ബെംഗളൂരുവിനടുത്ത് കൃഷ്ണരാജപുരം പുതിയ സ്റ്റോപ്പായി ഉൾപ്പെടുത്തും. ആകെ മുഴുവൻ ഏഴ് സ്റ്റോപ്പുകളായിരിക്കും ഇനി.ട്രെയിനിന് ഇനി 16 കോച്ചുകളായിരിക്കും .മുൻപ് എട്ടായിരുന്ന കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്കുകൾ മുൻവർഷത്തേതിനോട് സമാനമായിരിക്കും . ചെയർ കാർ ഏകദേശം 1,465, എക്സിക്യൂട്ടീവ് ചെയർ കാർ 2,945 (ഭക്ഷണവുമായി). സർവീസ് ആരംഭിച്ചതിന് ശേഷം ഐ ആർ സി ടി സി വഴി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകും.സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകളേക്കാൾ ഏകദേശം ഒരു മണിക്കൂർ യാത്രാസമയം ലാഭിക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല : ഹർജികൾ 26ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി : കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല .ഹർജികൾ 26ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും .സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു....

ശബരിമല തീർത്ഥാടനം : മികച്ച സൗകര്യങ്ങൾ ഒരുക്കി ആരോഗ്യ വകുപ്പ്

ശബരിമല: ശബരിമലയിലും പരിസരപ്രദേശങ്ങളിലും എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കായി ആരോഗ്യവകുപ്പ് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളും, വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനവും തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം...
- Advertisment -

Most Popular

- Advertisement -