Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഗാസയിൽ ഏഴു...

ഗാസയിൽ ഏഴു ബന്ദികളെ ഹമാസ് കൈമാറി

ടെൽ അവീവ് : ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി .യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.

കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്ന 20 ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും. ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ വന്‍ജനാവലി ഒത്തുകൂടിയിട്ടുണ്ട്. ഇസ്രയേലി ബന്ദികളെ കൈമാറിയതിന് പകരമായി 2,000 പലസ്തീൻ തടവുകാരെഇസ്രയേൽ മോചിപ്പിക്കും. 737 ദിവസങ്ങൾ നീണ്ട തടവറ വാസത്തിന് ശേഷമാണ് ബന്ദിമോചനം സാധ്യമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 8 ജില്ലകളിൽ യെലോ അലർട്ടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്. കണ്ണൂരും കാസര്‍കോട്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ യെല്ലൊ അലേർട്ടാണ്. ജൂൺ 14...

മൂടിവെച്ച ഞെട്ടിക്കുന്നമോഷണ കഥകൾ പുറത്ത് കൊണ്ടുവന്നത് ഹൈക്കോടതിയാണ്: വി ഡി സതീശൻ

പത്തനംതിട്ട: മൂടിവെച്ച ഞെട്ടിക്കുന്ന മോഷണകഥ അറിഞ്ഞിട്ടും  മറച്ചുവെക്കുകയായിരുന്നെന്നും അത് ഹൈക്കോടതിയാണ് പുറത്തുകൊണ്ടുവന്നതെത്തും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുക...
- Advertisment -

Most Popular

- Advertisement -