Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്ര...

ശബരിമല ക്ഷേത്ര നട തുറന്നു:  അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചു

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന്  വൈകിട്ട്  നാല് മണിക്ക് തുറന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ധാരാളം ഭക്തര്‍ ദര്‍ശനത്തിനെത്തി. നട തുറന്നതിന് പിന്നാലെ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലകശില്പങ്ങളില്‍ അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചു.

സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ വിശദ മഹസര്‍ തയാറാക്കിയശേഷമാണ് പുറത്തെടുത്തത്. ശേഷം ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു. തന്ത്രി, മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണപ്പാളികള്‍ വീണ്ടും ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടവാതൂർ ബണ്ട് റോഡിൽ കാർ പാടത്തേയ്ക്ക് മറിഞ്ഞു: യുവതി അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു യുവതി അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയത്ത് വടവാതൂർ ബണ്ട് റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. മോസ്‌കോ ബണ്ട് റോഡിൽ  വടവാതൂർ സ്വദേശിനി റിനി...

അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകം : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും വാക്കുകൾക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം...
- Advertisment -

Most Popular

- Advertisement -