Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKannurകൂത്തുപറമ്പിൽ വയോധികയുടെ...

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന സിപിഎം കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ : കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് ഓടിയ നഗരസഭയിലെ സിപിഐഎം കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ.വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കണിയാർകുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവൻ മാല പൊട്ടിച്ചത് .77 കാരിയായ  ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.

ജാനകി അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് ഹെൽമെറ്റ് ധരിച്ച ഒരാൾ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തു.സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്കൂട്ടറിൽ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി .വാഹനം കേന്ദ്രീകരിച്ച് രണ്ട് ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷിലേക്ക് എത്തിയത് .രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്  ജൂലൈ 30 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന്  പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല്...

റിപ്പബ്ലിക്ക് ദിനാഘോഷം : ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി

ന്യൂഡൽഹി : 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ വിദേശകാര്യ സഹമന്ത്രി പബിത്ര മാർ​​ഗരിറ്റയും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു.മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ്...
- Advertisment -

Most Popular

- Advertisement -