Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലഞ്ചരക്ക് വ്യാപാരിയുടെ ...

മലഞ്ചരക്ക് വ്യാപാരിയുടെ  മാല കവർന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് പിടികൂടി

കോട്ടയം: ഏറ്റുമാനൂരിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവനോളം വരുന്ന മാല കവർന്ന പ്രതിയെ  ഏറ്റുമാനൂർ പോലീസ് പിടികൂടി. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം, ജീവൻ വില്ലയിൽ ജിൻസ് തോമസ് (21)  ആണ് അറസ്റ്റിലായത്. ഈ മാസം 24-ന് പകൽ 1.30 ന് അതിരമ്പുഴ   കുരിശുപളളിക്ക് സമീപമുളള മലഞ്ചരക്ക് കടയിൽ പ്രതി അതിക്രമിച്ച്  80 വയസ്സുള്ള കടയുടമയുടെ  കൈവശം സൂക്ഷിച്ചിരുന്ന ഏകദേശം  250000/- രൂപയോളം വില വരുന്നതുമായ സ്വർണ്ണമാല കവർച്ച ചെയ്യുകയായിരുന്നു.

വ്യാപാരിയുടെ   അടുത്ത് സാധനങ്ങൾ വാങ്ങാൻ വന്ന ആളെന്ന വ്യാജേന  അടുത്ത് ഇടപഴകി സൗഹൃദം സ്ഥാപിച്ചതിനു ശേഷം കടയുടമയുടെ  കഴുത്തിൽ കിടന്ന മാല കണ്ട് ഇതു പോലെ ഒരെണ്ണം അമ്മയ്ക്ക്  വാങ്ങി കൊടുക്കണം എന്ന് പറഞ്ഞ്  മാല കാണാനായി ഊരി വാങ്ങി. ശേഷം കടയുടമ മറ്റെന്തോ സാധനം  എടുക്കാൻ തിരിഞ്ഞ സമയം പ്രതി  മാലയുമായി സ്കൂട്ടറിൽ  കടന്നു കളയുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് കൃത്യമായ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയും  ഇന്ന്  ഹരിപ്പാട്ട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യ്തു.സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, എസ് സി പി ഒ ജോമി,  സി പി ഒ മാരായ സാബു, അനീഷ് വി കെ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം :  പരിശോധന സജീവമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ശബരിമല : ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ ആരോഗ്യത്തിൽ കരുതലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ സജീവം. തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ, പമ്പയിലെയും സന്നിധാനത്തെയും പ്രത്യേക ഭക്ഷ്യ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഛര്‍ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത് .കുട്ടിയുടെ ആരോഗ്യ...
- Advertisment -

Most Popular

- Advertisement -