Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണമാലയും താലിയും...

സ്വർണമാലയും താലിയും നഷ്ടമായി : പരാതി നൽകി വീണ എസ് നായര്‍

തിരുവനന്തപുരം : സ്വര്‍ണമാലയും മാലയും താലിയും നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. വീണ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗം വീണ എസ് നായര്‍ വിവരം അറിയിച്ചത്. ഒക്ടോബര്‍ 26-ാം തീയതി രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്ന് കുറിപ്പില്‍ പറയുന്നു.

നഷ്ടപ്പെട്ട സാധനങ്ങള്‍ ആരുടെയെങ്കിലും കൈയില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അറിയിക്കണം. വില്‍പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍ പെടുന്നെങ്കില്‍ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം എന്ന അഭ്യര്‍ഥനയും  കുറിപ്പില്‍ പറയുന്നു. മാല നഷ്ടപ്പെട്ട സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് വീണ എസ് നായര്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടലിൽ കാണാതായ മൽസ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്നും തുടരും

ആലപ്പുഴ : കാട്ടൂർ കോളേജ് ജംഗ്ഷന് പടിഞ്ഞാറുവശം കടലിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ മൽസ്യത്തൊഴിലാളിക്കായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ  തിരച്ചിൽ തുടരുന്നു. തയ്യിൽ വീട്ടിൽ പുഷ്പാംഗതൻ എന്നയാളെയാണ്  വ്യാഴാഴ്ച (23) മുതൽ കടലിൽ കാണാതായത്.അപകടവിവരം...

ഡൽഹിയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി : ഡൽഹിയിൽ ഇന്ന് മുതല്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കരുതെന്ന് സര്‍ക്കാര്‍ നിർദേശം .വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് കർശന നടപടി.15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10...
- Advertisment -

Most Popular

- Advertisement -