Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാട്ടര്‍ കണക്ഷനുകള്‍...

വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി

ആലപ്പുഴ : വാട്ടര്‍ ചാര്‍ജ് കുടിശിക ഉള്ളവരുടെയും, പ്രവര്‍ത്തനരഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി. കുടിശിക തവണകളായി  അടയ്ക്കാം എന്ന് പറഞ്ഞിട്ടും  പൂര്‍ണ്ണമായും അടച്ച് തീര്‍ക്കാത്ത ഉപഭോക്താക്കളുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങിയത്.

ആലപ്പുഴ പി എച്ച് സബ് ഡിവിഷനു കീഴിലുള്ള ഡബ്യൂ എസ് പി ,  പി എച്ച് , എന്നീ സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള മുനിസിപ്പാലിറ്റിയിലും, പഞ്ചായത്തുകളിലുമാണ് നടപടി എടുത്തത്. നടപടി വരും ദിവസങ്ങളിലും തുടരും. വാട്ടര്‍ കണക്ഷന്‍ ലഭിച്ചിട്ടും ഇതേ വരെ ബില്‍ ലഭിക്കാത്ത ഉപഭോക്താക്കള്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് ബില്‍ തുക അടക്കേണ്ടതാണ്.

പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ ഓഫീസ് അനുമതിയോടുകൂടി മാറ്റി സ്ഥാപിച്ചും, കുടിശികയ്ക്ക് തവണ വാങ്ങിയവര്‍ അത് കൃത്യമായി അടച്ചുതീര്‍ത്തും ഉപഭോക്താക്കള്‍ നടപടിയില്‍ നിന്നൊഴിവാകണമെന്ന് പി എച്ച് സബ് ഡിവിഷന്‍, ആലപ്പുഴ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമാധാനം വേണം : ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ

ഗാസ : ഗാസയില്‍ ഹമാസിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി.വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് പലസ്തീനികൾ പ്രതിഷേധവുമായെത്തിയത്.നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹമാസ് നേതാക്കൾ ഗാസ വിട്ട് പുറത്തുപോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം....

Kerala Lotteries Results 01-03-2025 Karunya KR-695

1st Prize Rs.80,00,000/- KR 242127 (KANNUR) Consolation Prize Rs.8,000/- KN 242127 KO 242127 KP 242127 KS 242127 KT 242127 KU 242127 KV 242127 KW 242127 KX 242127...
- Advertisment -

Most Popular

- Advertisement -