Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണാപഹരണ...

ശബരിമല സ്വർണാപഹരണ കേസ്: ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

ശബരിമല : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം മുൻ സെക്രട്ടറിയേയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ചിലരെ അറസ്റ്റ് ചെയ്യാനും സാധ്യത. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, തിരുവാഭരണം മുൻ കമ്മിഷണർ കെ. എസ്. ബൈജു, അസി. എൻജിനീയർ കെ. സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ, തിരുവാഭരണം മുൻ കമ്മിഷണർ ആർ.ജി. രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ വി.എസ്. രാജേന്ദ്രപ്രസാദ്, കെ. രാജേന്ദ്രൻ നായർ എന്നിവരെയാണ് എസ് ഐ ടി ചോദ്യം ചെയ്യുക.

2019 ൽ ദേവസ്വം ബോർഡ് തീരുമാനം മറികടന്ന് ദ്വാരപാലക ശിൽപ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക് കൈമാറിയ നടപടികളും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുന്നതിനാണ് ഇത്രയും പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

സ്വർണ തട്ടിപ്പ് കേസിൽ റിമാൻഡിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ വ്യാപാരിയായ ഗോവർധനിൽ നിന്ന് 2019 ൽ 15 ലക്ഷം രൂപ കൈപ്പറ്റിയ സംഭവവും അന്വേഷണത്തിലാണ്. ശബരിമല സ്വർണാപഹരണ കേസിൻ്റെ ഇടക്കാല റിപ്പോർട്ട് ബുധനാഴ്ച എസ് ഐ ടി കോടതിക്ക് കൈമാറും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 21-01-2025 Sthree Sakthi SS-451

1st Prize Rs.7,500,000/- (75 Lakhs) SM 544509 (CHITTUR) Consolation Prize Rs.8,000/- SA 544509 SB 544509 SC 544509 SD 544509 SE 544509 SF 544509 SG 544509 SH 544509 SJ...

ശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം

പത്തനംതിട്ട : കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. മഠത്തുമൂഴി ശബരിമല ഇടത്താവളത്തിലാണ് വാട്ടര്‍ എടിഎം കുടിവെള്ള സ്രോതസാകുക. രണ്ടു രൂപയാണ് ലിറ്ററിന് വില. പഞ്ചായത്ത് പ്രസിഡന്റ് പി എസ്...
- Advertisment -

Most Popular

- Advertisement -