Friday, July 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവർ​ഗീയ സംഘർഷങ്ങളും...

വർ​ഗീയ സംഘർഷങ്ങളും കലാപങ്ങളും ലോകസമാധാനത്തിന് ഭീഷണി : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : എത്യോപ്യയിലും, നൈജീരിയയിലും, സുഡാനിലും നടക്കുന്ന വർ​ഗീയ സംഘർഷങ്ങൾ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എത്യോപ്യയിൽ ഓർത്തഡോക്സ് തെവാഹെദോ വിശ്വാസികളായ നിരവധി പേർ ഇതിനോടകം കൊല്ലപ്പെട്ടു.

നൈജീരിയയിലും, സുഡാനിലും നടക്കുന്ന സംഘർഷങ്ങളിലും മനുഷ്യർ പിടഞ്ഞുവീഴുകയാണ്. ആരാധനാലയങ്ങൾ തകർക്കപ്പെടുന്നു. മതത്തിന്റെ പേരിലുള്ള കലാപങ്ങൾ മനുഷ്യകുലത്തിന് ചേർന്നതല്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു. ​ഗാസയിലും, യുക്രൈനിലും,റഷ്യയിലുമടക്കം അശാന്തിയുടെ കാർമേഘം വ്യാപിക്കുന്നത് വേദനാജനകമാണ്.

സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെയെല്ലാം രക്തത്തിന് ഒരേ നിറമാണെന്ന സത്യം ഏവരും ഉൾക്കൊള്ളണം. യുദ്ധങ്ങളിൽ വിജയിക്കുന്നത് ആയുധവ്യാപാരികൾ മാത്രമാണ്. പരാജയപ്പെടുന്നതാകട്ടെ ചെറുബാല്യങ്ങളും സാധാരണജനങ്ങളും. സമാധാനത്തിനായി ലോകനേതാക്കൾ ഒരുമിക്കണം. മതനേതാക്കൾ ഐക്യത്തിന് ആഹ്വാനം ചെയ്യണം.അല്ലാത്തപക്ഷം അനാഥരായി ജനിച്ചുവീഴുന്ന കുരുന്നുകളുടെ കണ്ണുനീർ തുള്ളികൾ ഈ ലോകത്തെ പൊള്ളിക്കുമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ

പത്തനംതിട്ട: മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ. അരുവാപ്പുലം പടപ്പക്കൽ കരിമൽ വടക്കേതിൽ ശ്രീജിത് വിനോദ് (19) ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ ഒരു...

കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും

തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനവും മെറിറ്റ് അവാർഡ് ദാനവും അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. നിർവ്വഹിച്ചു. ശാഖാ ഭാരവാഹികളുടെ നേതൃത്വ സംഗമം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ...
- Advertisment -

Most Popular

- Advertisement -