Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി...

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും

ശബരിമല: അയ്യനെ കാണാന്‍ മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ദേവസ്വം ബോര്‍ഡ് 24 മണിക്കൂറും വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് പമ്പ മുതല്‍ സന്നിധാനം വരെ സുലഭമായി ചെറുചൂടോടെയുള്ള കുടിവെള്ളവും ബിസ്‌ക്കറ്റും ആവശ്യാനുസരണം നല്‍കുന്നു.

നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം,ചരല്‍മേട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ള വിതരണമുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. പമ്പയില്‍ സാധാരണപോലെ തിളപ്പിച്ചും ശരംകുത്തിയില്‍ ബോയിലര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുമാണ് കുടിവെള്ളം തയ്യാറാക്കുന്നത്. ശരംകുത്തിയില്‍ നിന്ന് ശബരിപീഠം, നടപ്പന്തല്‍എന്നിവടങ്ങളിലേക്ക് പൈപ്പിലൂടെയാണ് കുടിവെള്ളംവിതരണത്തിനായി എത്തുന്നത്.

10 ലക്ഷം ബിസ്‌ക്കറ്റും ഇതിനോടകം വിതരണം ചെയ്തതായും ആവശ്യത്തിന്ബിസ്‌കറ്റ് പാക്കറ്റുകള്‍ കരുതിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വരിയില്‍ നില്‍ക്കുന്നവരുടെ അടുത്ത് ഇവ കൃത്യമായി എത്തിക്കുന്നുണ്ട്.

സന്നിധാനത്ത് കുടിവെള്ള വിതരണത്തിനായി 200ലധികം ടാപ്പുകളുമുണ്ട്. തീര്‍ഥാടകര്‍ക്ക് ഇവയില്‍ നിന്ന് വെള്ളം ശേഖരിക്കാം. ഇതോടൊപ്പം വലിയ നടപ്പന്തലില്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ബോട്ടിലില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നീലിമലമുതല്‍ പാണ്ടിത്താവളം വരെ മാത്രം കുടിവെള്ള വിതരണത്തിനായി 480 പേരെ തുടക്കത്തില്‍ നിയോഗിച്ചിരുന്നു. ഭക്തരുടെ തിരക്ക് കൂടിയതിനെ തുടര്‍ന്ന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവ കേരള സർവ്വേ നിയമവിരുദ്ധം : ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി. സർവേ നിയമവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിപാടിക്ക് ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ല എന്ന് കോടതി കണ്ടെത്തി.കെ എസ്...

റെയില്‍വെ റോഡ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വെ സ്റ്റേഷനെ പള്ളിപ്പാട്-ഹരിപ്പാട് റോഡുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ റോഡ് നവംബര്‍ 21 ന്  വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍ 15 ന് വൈകീട്ട് 6 വരെ റെയില്‍വെ...
- Advertisment -

Most Popular

- Advertisement -