Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎസ്‌ഐആര്‍ നടപടികൾ...

എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : കേരളത്തിലെ എസ്‌ഐആര്‍   നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികളായ സിപിഎം, സിപിഐ, കോൺ​ഗ്രസ്, മുസ്ലിം ലീ​ഗ് തുടങ്ങിയവയാണ് എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാരും ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്.

എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌ഐആറിനെതിരായ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്നും, എല്ലാ ഹര്‍ജികളും വെള്ളിയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി അദാലത്ത് ജൂലൈ 26ന് ചെങ്ങന്നൂരില്‍

ചെങ്ങന്നൂർ : നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ജൂലൈ 26 ന്  ചെങ്ങന്നൂരില്‍ നടക്കും. ചെങ്ങന്നൂര്‍ നോര്‍ക്ക റീജിയണല്‍ സബ്...

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം

പത്തനംതിട്ട: പട്ടികവർഗ്ഗ വികസന വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ഊരുൽസവം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കുറുമ്പൻമൂഴി ഉന്നതിയിൽ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു. ഊരുമൂപ്പൻ പൊടിയൻ...
- Advertisment -

Most Popular

- Advertisement -